1966 · song 6

Madhuraapuri

From Karuna

Credits

Singer
P Susheela
Lyricist
ONV Kurup
Composer
G Devarajan

Lyrics

മധുരാപുരിയൊരു മധുപാത്രം - അതിൽ  നിറയും മദിരയിതാ  മാദക മായിക ലഹരിയിതാ - ഇതു  നുകരൂ നുകരൂ നുകരൂ  (മധുരാപുരി... ) മധുപനുറങ്ങാൻ മലരിതൾ പോലെ  മഞ്ചലിതാ - മണി മഞ്ചലിതാ (2) വീശി വീശി ഉറക്കൂ താമര - വിശറികളേ - മലർ വിശറികളേ  മധുരാപുരിയൊരു മധുപാത്രം - അതിൽ  നിറയും മദിരയിതാ  പകൽക്കിനാവിൻ പടികൾ കടന്നൊരു  പാരിജാതം കൊണ്ടുവരൂ - ഒരു  പാരിജാതമെനിയ്ക്കു തരൂ  പനിനീർ ചോലകൾ നീന്തിവരുന്നൊരു  കാറ്റിൻ കുളിരു തരൂ - പൂ ങ്കാറ്റിൻ കുളിരു തരൂ  മധുരാപുരിയൊരു മധുപാത്രം - അതിൽ  നിറയും മദിരയിതാ  പറന്നു പോമൊരു പൊന്നരയന്ന-  ത്തൂവലെടുത്തു തരൂ - ഒരു  തൂവലെനിയ്ക്കു തരൂ  തുടുത്ത മുന്തിരി നീരിൽ മുക്കി  എഴുതണം ഒരു ചിത്രം  ഇനി എഴുതേണം ഒരു ചിത്രം  ആരുടെ - ആരുടെ ചിത്രം ആരുടെ - ആരുടെ ചിത്രം

Published by the catalogue editor. Rights remain with the original creators.