1966 · song 1

Anupama Kripaanidhi

From Karuna

Credits

Singer
G Devarajan
Lyricist
Kumaranasan
Composer
G Devarajan

Lyrics

അനുപമകൃപാനിധിയഖിലബാന്ധവൻ ശാക്യ- ജിനദേവൻ ധർമ്മരശ്മി ചൊരിയും നാളിൽ ഉത്തരമഥുരാപുരിയ്ക്കുത്തരോപാന്തത്തിലുള്ള വിസ്തൃതരാജവീഥിതൻ കിഴക്കരികിൽ കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെൺമനോജ്ഞ- മാളികയൊന്നിന്റെ തെക്കേ മലർമുറ്റത്തിൽ വ്യാളീമുഖം വച്ചു തീർത്ത വളഞ്ഞ വാതിലാർന്നക- ത്താളിരുന്നാൽ കാണും ചെറുമതിലിനുള്ളിൽ ചിന്നിയ പൂങ്കുലകളാം പട്ടുതൊങ്ങൽ ചൂഴുമൊരു പൊന്നശോകം വിടർത്തിയ കുടതൻ കീഴിൽ മസൃണശിലാസനത്തിൻ ചരിഞ്ഞ പാർശ്വത്തിൽ പുഷ്പ- വിസൃമരസുരഭിയാമുപധാനത്തിൽ മെല്ലെയൊട്ടു ചാഞ്ഞും വക്കിൽ കസവുമിന്നും പൂവാട തെല്ലളകോപരിയൊരു വശത്താ‍ക്കിയും കല്ലൊളിവീശുന്ന കർണ്ണപൂരമാർന്നും വിടരാത്ത മുല്ലമാല ചിന്നും കൂന്തൽക്കരിവാർമുകിൽ ഒട്ടു കാണുമാറുമതിന്നടിയിൽ നന്മൃഗമദ- പ്പൊട്ടിയന്ന മുഖചന്ദ്രൻ സ്ഫുരിക്കുമാറും ലോലമോഹനമായ്ത്തങ്കപ്പങ്കജത്തെ വെല്ലും വലം- കാലിടത്തു തുടക്കാമ്പിൽ കയറ്റിവച്ചും രാമച്ചവിശറി പനീനീരിൽ മുക്കിത്തോഴിയെക്കൊ- ണ്ടോമൽക്കൈവള കിലുങ്ങെയൊട്ടു വീശിച്ചും കഞ്ജബാണൻ‌തന്റെ പട്ടംകെട്ടിയ രാജ്ഞിപോലൊരു മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി വാസവദത്താഖ്യയായ വാരസുന്ദരി...

Published by the catalogue editor. Rights remain with the original creators.