2009 · song 5

Kurivarachaalum

From Mounam

Credits

Singer
KJ Yesudas
Lyricist
MD Rajendran
Composer
MD Rajendran

Lyrics

കുറി വരച്ചാലും  കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവം ഒന്ന് ദൈവം ഒന്ന് (2) പമ്പാസരസ്തകം ലോകമനോഹരം പങ്കിലമാക്കരുതേ രക്തപങ്കിലമാക്കരുതേ (2) വിന്ധ്യഹിമാചലസഹ്യസാനുക്കളിൽ വിത്തു വിതയ്ക്കരുതേ വർഗ്ഗീയ വിത്തുവിതയ്ക്കരുതേ (കുറി വരച്ചാലും..) ഗീതയും ബൈബിളും വിശുദ്ധ ഖുറാനും ഭാരതഹൃദയമല്ലോ അദ്വൈത ഭാരത ഹൃദയമല്ലോ (2) സിന്ധുവും ഗംഗയും വൈകയും നിളയും ഇന്ത്യ തൻ അക്ഷയനിധികൾ എന്നെന്നും ഇന്ത്യ തൻ ഐശ്വര്യഖനികൾ (കുറി വരച്ചാലും...)

Published by the catalogue editor. Rights remain with the original creators.