Madhya Venal(മദ്ധ്യവേനൽ) poster

2009 · song 3

Swantham Swantham Baalyathiloode

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Kaithapram Viswanath

Lyrics

സ്വന്തം സ്വന്തം ബാല്യത്തിലൂടെ ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ സ്വന്തം സ്വന്തം പ്രണയത്തിലൂടെ ഒന്നലയാന്‍ ഉള്ളില്‍ കൊതി തോന്നാത്തവരുണ്ടോ കണ്ണാടി പുഴ കാണുമ്പോള്‍ കണ്ണീര്‍ കനവുകള്‍ തെളിയുമ്പോള്‍ വെറുതെ പാടാന്‍ കൊതിക്കാത്തൊരാളുണ്ടോ സ്വന്തം സ്വന്തം ബാല്യത്തിലൂടെ ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ഒളമാവിന്‍ തണലും തറവാടും പുരയും അമ്മ വിളമ്പിയ ചോറും പൊന്‍ വിഷുക്കണിയും പൊന്നോണ രാവും കാവും കുളവും കളിയാട്ടവും ആ നല്ല നാളിന്‍ ഓര്‍മ്മയില്‍ മുഴുകാന്‍ വെറുതെ വെറുതെ കൊതിച്ചുപോയ്‌ ഞാന്‍ സ്വന്തം സ്വന്തം ബാല്യത്തിലൂടെ ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ എല്ലാം ഞാന്‍ നല്‍കാം ഈ ജന്മമാകെ നല്‍കാം എന്‍ ബാല്യം തിരികെ തരുമോ അനുരാഗ രാവും ഹരിവാസരവും തിരികെ വരുമോ എന്നെങ്കിലും അമ്പല നടവഴിയില്‍ ആമ്പല്‍ കുളവക്കില്‍ വരുമോ വരുമോ എന്നെങ്കിലും -----------------------------------------------------------------

Published by the catalogue editor. Rights remain with the original creators.