1966 · song 5

Polish Polish

Credits

Singer
AL Raghavan
Lyricist
Vayalar
Composer
MS Baburaj

Lyrics

പോളിഷ് പോളിഷ് കൊച്ചിയിലും കിട്ടൂലാ കൊല്ലത്തും കിട്ടൂലാ ബോംബേ കപ്പലിൽ വന്നിറങ്ങിയ ബൂട്ട് പോളിഷ് (പോളിഷ്... ) കണ്ണിൽ കൂളിംഗ് ഗ്ലാസ്സ് ചുണ്ടിൽ ഹിന്ദി ട്യൂൺ തലയിൽ കുരുവിക്കൂട് കരളിൽ സിനിമാസ്റ്റാറ് കാലിലൊട്ടിയ കളസവുമിട്ട് കറങ്ങി നടക്കുന്നവരേ ഷൂസിലീ പോലിഷിട്ടാൽ ഷുവർ ചാൻസ് (പോളിഷ്... ) കുതിരവാൽത്തലമുടി കെട്ടി കറക്കുകമ്പനീ ടിക്കറ്റു നീട്ടി കണ്ണു കൊണ്ട് ചൂണ്ടയിട്ട് കാമുകരെ കുടുക്കിലിട്ട് ഷോപ്പിംഗിനിറങ്ങിയ സൊസൈറ്റി ഗേൾസിനു- സ്പെഷ്യൽ പോളീഷ് കാമുകിമാർക്കിരുപതു പൈസാ കരിഞ്ചന്തക്കച്ചവടക്കാർക്കൊരു രൂപാ ചാർജ്ജൊരു രൂപാ (പോളിഷ്... )

Published by the catalogue editor. Rights remain with the original creators.