1966 · song 3

Kunjukunju Naalil

Credits

Singer
P Susheela
Lyricist
Vayalar
Composer
MS Baburaj

Lyrics

കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു കൂട്ടുകാരിയെ കിട്ടി - കൂട്ടുകാരിയെ കിട്ടി തൊടുന്നതെല്ലാം സംഗീതം - അവൾ തൂകുന്നതെല്ലാം മണിനാദം  കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു കൂട്ടുകാരിയെ കിട്ടി - കൂട്ടുകാരിയെ കിട്ടി ഒന്നിച്ചു ഞങ്ങളുറങ്ങും സ്വപ്നത്തി - ലൊന്നേ മനസ്സിനു  മോഹം ഒന്നിച്ചുഷസ്സിലുണർന്നെഴുന്നേൽക്കുമ്പോൾ ഒന്നേ സിരകളിൽ ദാഹം (2) ഒന്നേ സിരകളിൽ ദാഹം എങ്ങനെ കാണാതിരിക്കും - ഞങ്ങൾ എങ്ങനെ വേർപെട്ടിരിക്കും  കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു കൂട്ടുകാരിയെ കിട്ടി - കൂട്ടുകാരിയെ കിട്ടി എൻ പ്രേമസങ്കല്പഗാനം ഞാൻ പാടും മുൻപേ സഖിയവൾ പാടും മാറിലെൻ കൈവിരൽ മുട്ടുമ്പോളേതിനോ മേലാകെ രോമാഞ്ചം ചൂടും - അവൾ മേലാകെ രോമാഞ്ചം ചൂടും എങ്ങനെ കാണാതിരിക്കും ഞങ്ങൾ എങ്ങനെ വേർപെട്ടിരിക്കും

Published by the catalogue editor. Rights remain with the original creators.