1951 · song 13

Thornidumo Kanneer

Credits

Singer
Kaviyoor CK Revamma Mehboob
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

തോർന്നിടുമോ കണ്ണീർ ഇതുപോലെൻ ജന്മം തീർന്നിടുമോ തോർന്നിടുമോ കണ്ണീർ പ്രിയനായകോടിനി ചേർന്നിടുമോ- തൂവുകയോകണ്ണീർ അഴലാർന്നകമിഹ നോവുകയോ തൂവുകയോ കണ്ണീർ വിരഹാകുലയായ് നീ വേവുകയോ നാലുപാടും ഇരുളാണീ വഴിയേ പോവതെങ്ങിനിയീശാ നാമിനി ചേർന്നിടും ഉദയം വരുമോ നിശയിതു പോയ് ഹൃദയേശാ....ഹാ നിശയിതു പോയ് ഹൃദയേശാ --തോർന്നിടുമോ... മമ തനുവിങ്ങും മാനസമങ്ങും വാഴ്വിദം ഹാ നാഥേ തനയനുമായ് സല്ലീലം വാഴും സുഖമിയലാൻ കഴിയാതെ ഹാ സുഖമിയലാൻ കഴിയാതെ --തൂവുകയോ... പതിയെ പിരിയും നാരിതൻ ഗതി അതികഠിനം ഭുവനേ ശൊകമിതും സുഖമാകാം പ്രിയനേ ശോകമിതും ചാരേ മരുവികിലെൻ പ്രിയനേ ചാരേ മരുവികിലെൻ പ്രിയനേ --തോർന്നിടുമോ....

Published by the catalogue editor. Rights remain with the original creators.