1966 · song 3
Chilamboli
Credits
- Singer
-
LR Eeswari
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
ചിലമ്പൊലി ചിലമ്പൊലി
ഝിൽ ഝിൽ ഝിൽ ഝിൽ ചിലമ്പൊലി
സഹ്യപർവതസാനുവിൽ നിന്നൊരു
നൃത്തത്തിൻ ചിലമ്പൊലി (ചിലമ്പൊലി..)
കാട്ടാറുകൾ പാടും നാട് ഇത്
കഥകളി തൻ തറവാട്
കാനനലതികകൾ കാതര നയനകൾ
കൈമുദ്രകൾ കാട്ടും നാട് (ചിലമ്പൊലി..)
ഋതുകന്യകളുടെ നാട് ഇത്
മദിരാക്ഷികളുടെ നാട്
കാമുക മാനസ മാതള മൈനകൾ
കൂടുകെട്ടും മുളം കാട് (ചിലമ്പൊലി..)
Published by the catalogue editor. Rights remain with the original creators.