1966 · song 5

Thaarukal Chirikkunna

From Kallipennu

Credits

Singer
KJ Yesudas S Janaki
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

താരുകള്‍ ചിരിക്കുന്ന താഴ്വരയില്‍ - ഒരു താന്നിമരത്തിന്‍ തണലിങ്കല്‍ പുഷ്പം തേടി നമ്മള്‍ നടന്നതു സ്വപ്നം കണ്ടു ഞാന്‍ - ഒരു  സ്വപ്നം കണ്ടു ഞാന്‍  താരുകള്‍ ചിരിക്കുന്ന താഴ്വരയില്‍ - ഒരു താന്നിമരത്തിന്‍ തണലിങ്കല്‍ വാനില്‍ ചിരിക്കുന്ന താരകളെ ഒരു വാര്‍മഴവില്ലില്‍ കൊരുത്തെന്നും നിന്നുടെ മുടിയില്‍ ചൂടിച്ചെന്നും സ്വപ്നം കണ്ടു ഞാന്‍ - ഒരു സ്വപ്നം കണ്ടു ഞാന്‍  താരുകള്‍ ചിരിക്കുന്ന താഴ്വരയില്‍ - ഒരു താന്നിമരത്തിന്‍ തണലിങ്കല്‍ കളിയാക്കി തുള്ളുന്ന കടലലയില്‍ - ഒരു കളിവഞ്ചി നമ്മള്‍ ഇറക്കിയെന്നും കടലിന്നക്കരെ നാം പോയെന്നും കിനാവു കണ്ടു ഞാന്‍ - ഒരു കിനാവു കണ്ടൂ ഞാന്‍  താരുകള്‍ ചിരിക്കുന്ന താഴ്വരയില്‍ - ഒരു താന്നിമരത്തിന്‍ തണലിങ്കല്‍ സുന്ദരഗന്ധര്‍വ നഗരിയതില്‍ ഒരു ചന്ദനവള്ളിക്കുടിലിനുള്ളില്‍ ആ.. ആ.. സുന്ദരഗന്ധര്‍വ നഗരിയതില്‍ ഒരു ചന്ദനവള്ളിക്കുടിലിനുള്ളില്‍  നമ്മള്‍ കിടന്നു മയങ്ങിയെന്നും കിനാവു കണ്ടു ഞാന്‍ - ഒരു  കിനാവു കണ്ടു ഞാന്‍ - ഒരു കിനാവു കണ്ടു ഞാന്‍

Published by the catalogue editor. Rights remain with the original creators.