1966 · song 2
Kaliyaattathinu
Credits
- Singer
- Kamukara B Vasantha
- Lyricist
- P Bhaskaran
- Composer
-
BA Chidambaranath
Lyrics
കളിയാട്ടത്തിന്നെല്ലാക്കൂട്ടരും വാ
ഞങ്ങടെ കളിയാട്ടത്തിനെല്ലാക്കൂട്ടരും വാ വാ
വെക്കം കല്ലടിക്കോടന്‍ ചന്തയില്‍ നിന്നും
കല്ലോ മാലേം വാങ്ങിവാ
കളിയാട്ടത്തിന്നെല്ലാക്കൂട്ടരും വാ വാ വാ
മുക്കുന്നിമാമലയില്‍ മുല്ലവിരിയും മാസത്തില്‍
പൂത്ത പൂമരത്തില്‍ - പൂവാലങ്കിളി പാടുമ്പോൾ
ഏഴുമലവാഴുമമ്മ കാവില്‍ വന്നു തുള്ളുമ്പോൾ
(കളിയാട്ടം... )
അല്ലിപ്പൂങ്കണ്ണിണയില്‍ - അഞ്ജനത്തിന്‍ മയ്യെഴുതി
ആമ്പലിതൾപ്പൂങ്കവിളിൽ കാട്ടുമഞ്ഞള്‍ച്ചാറുപൂശി
വന്നാട്ടെ - കയ്യൊന്നു തന്നാട്ടേ പെണ്ണേ
പുടവ വാങ്ങിക്കൊണ്ടു ചോടുവെച്ചു പാടിയാട്ടെ
തൈത - തൈത - തൈത
തങ്കമലക്കാവിലിന്നു താലപ്പൊല്‍ വേലയെടി
താമരപ്പൂ താലികെട്ടി താളമിട്ടു പാടിയാട്ടെ
നിന്നോടെ ചന്തം ഒന്നു കണ്ടോട്ടേ പൊന്നെ
തരിവള കയ്യിലിട്ടു താളമിട്ടു തുള്ളിയാട്ടെ
തൈത - തൈത - തൈത....
Published by the catalogue editor. Rights remain with the original creators.