2009 · song 5
Oru Pidi Mannil
Credits
- Singer
-
KS Chithra
- Lyricist
- IS Kundoor
- Composer
- Sayan Anwar
Lyrics
ഒരു പിടി മണ്ണില്‍ വേര്‍പിരിയുമ്പോള്‍ ജീവനു മോക്ഷപഥം
പെയ്തൊഴിയാതൊരു മഴമുകിലായി തെളിയുമൊരാര്‍ദ്രപഥം
അവനിയില്‍ ഇന്നും ജനിമൃതി തേടും വിരഹം
നീ പാതി വഴിയില്‍ പിരിയുകയാണോ
ഒരു പിടി മണ്ണില്‍ വേര്‍പിരിയുമ്പോള്‍ ജീവനു മോക്ഷപഥം
വിധിയോ കൈവഴിയില്‍ തിരനാടകമെഴുതി
ഒടുവില്‍ നീ തനിയേ യാത്രാമൊഴി ചൊല്ലി
തമ്മില്‍ത്തല്ലിപ്പിരിയാന്‍ കലഹിച്ചു പിണങ്ങാന്‍
ഇനിയും ഒന്നു വരുമോ
മനസ്സുകളങ്ങുമിങ്ങും പങ്കു വെച്ചു നമ്മള്‍
മണ്ണില്‍ നെയ്ത ബാല്യം
കൊഴിഞ്ഞു മനം പിടഞ്ഞു
കളിയരങ്ങൊഴിഞ്ഞു
ഒരു പിടി മണ്ണില്‍ വേര്‍പിരിയുമ്പോള്‍ ജീവനു മോക്ഷപഥം
പെയ്തൊഴിയാതൊരു മഴമുകിലായി തെളിയുമൊരാര്‍ദ്രപഥം
മരണം നാള്‍വഴിയില്‍ തെളിയുന്നതു കാണാം
മതിയോ പാഴു്ജന്മം അകലങ്ങളിലഭയം
മറുകരയണയാന്‍ ഇനിയുമീ യാത്ര
കാവല്‍ നിന്നു കാലം
ജീവനില്‍ ഒഴുകും വേദന നീങ്ങാന്‍
ഹൃദയം പൊട്ടിക്കരയാന്‍
ചിറകില്‍ പാതി കരിഞ്ഞു
യവനിക താഴ്ന്നു
ഒരു പിടി മണ്ണില്‍ വേര്‍പിരിയുമ്പോള്‍ ജീവനു മോക്ഷപഥം
പെയ്തൊഴിയാതൊരു മഴമുകിലായി തെളിയുമൊരാര്‍ദ്രപഥം
അവനിയില്‍ ഇന്നും ജനിമൃതി തേടും വിരഹം
നീ പാതി വഴിയില്‍ പിരിയുകയാണോ
ഒരു പിടി മണ്ണില്‍ വേര്‍പിരിയുമ്പോള്‍ ജീവനു മോക്ഷപഥം
Published by the catalogue editor. Rights remain with the original creators.