1966 · song 8

Urakkamille [Maanathu Vennilaavu]

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
G Devarajan

Lyrics

ഉറക്കമില്ലേ....എന്റെ  കളിത്തോഴനിനിയുമിന്നുറക്കമില്ലേ.. മാനത്തു വെണ്ണിലാവു മയങ്ങിയല്ലോ  മധുമാസപുഷ്പങ്ങളും മയങ്ങിയല്ലോ  മണിയറ കൂട്ടിനുള്ളില്‍  മലര്‍ മഞ്ചം വിരിച്ചിട്ടും  കളിത്തോഴനിനിയും ഇന്നുറക്കമില്ലേ  എന്റെ കാണായ ദേവനിന്നുറക്കമില്ലേ  (മാനത്തു വെണ്ണിലാവു... ) കണ്ണുകളില്‍ നിദ്രയാകും കളഹംസം വരുന്നില്ലേ  എന്‍മടിയില്‍ തല ചായ്കാന്‍ തിടുക്കമില്ലേ (2)  പ്രേമത്തിന്‍ യമുനയില്‍ - താമരത്തോണിയില്‍  ഓമനയെ കൊണ്ടുപോകാന്‍ ഒരുക്കമില്ലേ - നിന്റെ ഓമനയെ കൊണ്ടു പോകാന്‍ ഒരുക്കമില്ലേ (2)  (മാനത്തു വെണ്ണിലാവു... )  മധുവിധുരാത്രിയുടെ പരിമളം മായുംമുന്‍പെ  പ്രണയത്തിന്‍ മുന്തിരി പുളിച്ചുവെന്നോ (2) കസവിന്റെ കോടി വാങ്ങി  - കൈ പിടിച്ചിറങ്ങിയ  കളിത്തോഴിയോടു പോലും മടുത്തുവെന്നോ  നിന്റെ കളിത്തോഴിയോടു പോലും മടുത്തുവെന്നോ (2)  (മാനത്തു വെണ്ണിലാവു... )

Published by the catalogue editor. Rights remain with the original creators.