2009 · song 2
Kanmunnil
Credits
- Singer
- Subish Panthaloor
- Lyricist
- Joffy Tharakan
- Composer
- V Dashi
Lyrics
കണ്മുന്നിൽ പുതുമയുമായ്
തിരയിലെ പുതുയുഗമുണരുകയായ്
ഭാഗ്യത്തിൻ ഭഗവാനായ് അഭിനയകുലപതിയരുളുകയായ്
വിജയങ്ങൾ വിരിയുന്ന പുതിയൊരു പുലരിയിതാ
അനുപദമൊഴുകുമൊരനുപമ ലഹരിയിതാ (കണ്മുന്നിൽ..)
ഹൃദയങ്ങളിൽ...ഹൃദയങ്ങളിൽ
വെറുമൊരു പ്രിയദിനമെഴുതി
ശുഭമാം ചലനം ഈ ഉലകിൽ
ഇതുവരെ കൈവരാത്ത നേട്ടം (2) (കണ്മുന്നിൽ..)
ഒരു മനസ്സായ്...ഒരു മനസ്സായ്
പലരുടെ കൈവിരുതരുളി കനവിൻ കമനം അഴകൊളിയായ്
കലയുടെ കൈതെളിച്ച നാളം
അഴകൊളിയായ് കലയുടെ കൈതെളിച്ച നാളം(കണ്മുന്നിൽ..)
Published by the catalogue editor. Rights remain with the original creators.