Credits

Singer
KS Chithra
Lyricist
Yusufali Kecheri
Composer
Mohan Sithara

Lyrics

പ്രിയതോഴാ കരയരുതേ അരുളാം സാന്ത്വനം പ്രിയതോഴാ കരയരുതേ അരുളാം സാന്ത്വനം ദുഃഖങ്ങളേ.....ദൂരെ........ ദൂരെ........ സ്വപ്നങ്ങളേ.......പോരൂ.... പോരൂ....... മനമിടറാതെ ചിരിമറയാതെ മണ്ണിൽ കൊഴിയും മോഹങ്ങൾ പൂവിടും... (പ്രിയതോഴാ.............. സാന്ത്വനം) 2 എന്നുയിരും നിന്നുയിരും ഒന്നിച്ചിണയ്ക്കിയ ദൈവം (2) ഇന്നു നൽകും നൊമ്പരങ്ങൾ നാളെ വിടരും സൗഭാഗ്യം ഒരു കയ്യാൽ പ്രഹരിയ്ക്കും മറു കയ്യാൽ തഴുകിടും വിചിത്രമാം പൊരുളല്ലയോ.... ഓ...പ്രിയാ... ജീവിതം... ( പ്രിയതോഴാ........... സാന്ത്വനം) 2 വാനിറമ്പിൽ പൊൻവിളക്കായ് മിന്നിത്തിളങ്ങുന്ന സൂര്യൻ (2) പാഴിരുളിൽ മറഞ്ഞാലും നാളെ വീണ്ടും വന്നണയും ഒരു പുറം തമസ്സുള്ള മറുപുറം പ്രഭയുള്ള തണുപ്പുള്ള തീയല്ലയോ ഓ.... പ്രിയാ... ജീവിതം... ( പല്ലവി )

Published by the catalogue editor. Rights remain with the original creators.