Thalappavu poster

2008 · song 1

Kanninu Kuliraam Kannaamthali

From Thalappavu

Credits

Singer
KS Chithra
Lyricist
ONV Kurup
Composer
Alex Paul

Lyrics

കണ്ണിനു കുളിരാം കണ്ണാന്തളി നീ മിന്നുംപൊന്നും ചാർത്തീല്ലേ പട്ടും ചാന്തും ചാർത്തീല്ലേ താഴ്‌വര തീർത്തൊരു തളിർമഞ്ചം തന്നിലായ്‌ താണിരുന്നാടേണ്ടേ താളത്തിലാടേണ്ടേ ഏഴഴകോലും മഴവില്ലോ പൂക്കും മേടുകൾ കാണാൻ മോഹമില്ലേ പാലകൾ പൂക്കും വഴിയേ നിലാവിൽ പാടുമൊരാളേ കാണുവാനോ കാതരയായ്‌ നീ കാത്തുനിന്നു ആരറിയുന്നു ഒരു കാട്ടുപൂവിൻ ആത്മാവിലാരോ പാടുമീണം നീയൊരു പാവം കണികാണാ പൂവായ്‌ വീണലിയാനോ കൺതുറന്നു ഈയിരുൾ കാട്ടിൽ നീ പിറന്നു

Published by the catalogue editor. Rights remain with the original creators.