1966 · song 2

Angangu Doore

Credits

Singer
P Leela
Lyricist
Anujan Kurichi
Composer
V Dakshinamoorthy

Lyrics

അങ്ങങ്ങ് ദൂരെ ചക്രവാളത്തില്‍ മങ്ങിമറഞ്ഞു നീ മാരിവില്ലേ എങ്ങുന്നോ വന്നു - എന്തിനോ വന്നു എങ്ങോ പോയിമറഞ്ഞു  ചന്ദ്രിക പാരിനെ ചുംബിച്ചിടുന്നൊരീ സുന്ദരമാകും വസന്തരാവില്‍ ചെന്താമരത്തോണി ഒന്നിലെന്‍ - വീണാ തന്തികള്‍ മീട്ടാന്‍ നീ വരില്ലേ അങ്ങങ്ങ് ദൂരെ ചക്രവാളത്തില്‍ പൂങ്കുയില്‍ പാടാത്ത പൂക്കള്‍ വിരിയാത്ത പൂങ്കാവനമാണിന്നെന്റെ ലോകം താരും തളിരും കൊഴിഞ്ഞു തീരും - പിന്നെ വാടിക്കരിയുമീ ജീവിതവും അങ്ങങ്ങ് ദൂരെ ചക്രവാളത്തില്‍ മങ്ങിമറഞ്ഞു നീ മാരിവില്ലേ എങ്ങുന്നോ വന്നു - എന്തിനോ വന്നു എങ്ങോ പോയിമറഞ്ഞു

Published by the catalogue editor. Rights remain with the original creators.