1966 · song 9

Thaamarathoniyil

Credits

Singer
KJ Yesudas S Janaki
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

ആ....ആ..... താമരത്തോണിയില്‍ താലോലമാടി താനേതുഴഞ്ഞുവരും പെണ്ണേ താനേതുഴഞ്ഞുവരും പെണ്ണേ താരമ്പനനുരാഗ തങ്കത്തില്‍ തീര്‍ത്തൊരു താരുണ്യക്കുടമല്ലെ നീ (താമരത്തോണി... ) ആതിരച്ചന്ദ്രിക അരിയാമ്പല്‍ പൂക്കളില്‍ മധുമാരി പെയ്യുമീ രാവില്‍ ഒരുകാട്ടുപൂവിന്‍ കരളിന്റെ നൊമ്പരം നറുമണമാകുമീ രാവില്‍ (താമരത്തോണി...) ആ.... ആ...  മാനത്തെ ചന്ദ്രന്റെ വെളിച്ചമല്ലാ - ഇതെന്‍ മനസ്സിലെ ചന്ദ്രന്റെ വെളിച്ചമല്ലോ മണ്ണിലെപ്പൂവിന്റെ ഗന്ധമല്ലാ - ഇതെന്‍ മനസ്സിലെ മാകന്ദ ഗന്ധമല്ലോ താമരത്തോണിയില്‍ താലോലമാടി കാണാതിരിക്കുമ്പോള്‍ കണ്‍ നിറയും നീയെന്‍- കണ്മുന്നില്‍ വന്നാലോ കരള്‍നിറയും കണ്ണുതുറന്നിരുന്നു കനവുകാണും - നിന്റെ കാലൊച്ചകേട്ടാല്‍ ഞാനാകെ മാറും താമരത്തോണിയില്‍ താലോലമാടി താനേതുഴഞ്ഞുവരും പെണ്ണേ താനേതുഴഞ്ഞുവരും പെണ്ണേ

Published by the catalogue editor. Rights remain with the original creators.