Novel poster

2008 · song 8

Urangaan Angenikkarikil Venam (F)

From Novel

Credits

Singer
Manjari
Lyricist
East Coast Vijayan
Composer
Umbayi

Lyrics

ഉറങ്ങാൻ നീയെനിക്കരികിൽ വേണം ഉണരുമ്പോൾ എൻ കണിയാകേണം ഉണർന്നാൽ പിന്നെനിക്കുണർവേകുവാൻ ഒരു ചുംബനത്തിൻ മധുരം വേണം (ഉറങ്ങാൻ...) പുഞ്ചിരിയഴകായ് ചുണ്ടിൽ വേണം പിണങ്ങാതെ കേൾക്കാൻ ക്ഷമ വേണം (2) പരിഭവിച്ചാലുമെൻ അരികിലെത്തി പതിവുകൾ തെറ്റാതെ നോക്കിടണം പതിവുകൾ തെറ്റാതെ നോക്കിടണം (ഉറങ്ങാൻ...) സന്ധ്യാദീപം കൊളുത്തേണം സർവ്വേശ്വരിയായ് വിളങ്ങേണം (2) കനിവോടെ ദൈവം കാത്തു രക്ഷിക്കാൻ കണ്ണീരോടെന്നും പ്രാർഥിക്കണം  (ഉറങ്ങാൻ...) -------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.