1966 · song 7

Penne Nin Kannile

Credits

Singer
Kamukara B Vasantha
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

പെണ്ണേ നിന്‍ കണ്ണിലെ കാമത്തിന്‍ വില്ലുകള്‍ തേനമ്പൊരായിരം തൊടുത്തു നില്‍ക്കവേ ഉള്ളിന്റെയുള്ളില് പൊള്ളുന്ന നൊമ്പരം കള്ളീ എന്‍ കൈകളില്‍ കുഴഞ്ഞു വീഴ്ക നീ സ്വപ്നത്തിലിന്നലെ എന്നെ പുണര്‍ന്നുവോ സ്വര്‍ഗീയ ചിന്തകള്‍ പകര്‍ന്നു തന്നുവോ മാനത്തിലമ്പിളി മങ്ങിത്തുടങ്ങവേ മാറില്‍ കിടത്തിയെന്നെ ഓമനിച്ചുവോ (പെണ്ണേ നിൻ...‍) ചുണ്ടത്തു മുട്ടി മുട്ടി നില്‍ക്കയല്ലേ നീ വണ്ടിന്റെ മുന്‍പില്‍ കണ്‍തുറന്ന പൂവു നീ വരൂ വരൂ - വരൂ വരൂ - വരൂ വരൂ വസന്തമേ (പെണ്ണേ നിൻ...‍) ചൂടാത്ത പൂവു ചൂടി ഞാനൊരുങ്ങിയോ പാടാത്ത പാട്ടു കേട്ടു ഞാനുറങ്ങിയോ തളിര്‍മുഖം തലോടലില്‍ തളിര്‍മുഖം തലോടലില്‍ ചുവന്നുവോ പെണ്ണേ നിന്‍ കണ്ണിലെ കാമത്തിന്‍ വില്ലുകള്‍ തേനമ്പൊരായിരം തൊടുത്തു നില്‍ക്കവേ മാനത്തിലമ്പിളി മങ്ങിത്തുടങ്ങവേ മാറില്‍ കിടത്തിയെന്നെ ഓമനിച്ചുവോ ലലാലലാലല ലലാലലാലല  ലലാലലാലല ലലാലലാലല

Published by the catalogue editor. Rights remain with the original creators.