1966 · song 5

Maranathin Nizhalil

Credits

Singer
Kamukara
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

മരണത്തിൻ നിഴലിൽ  മാതാവിൻ കണ്ണുകൾ മകനെത്തേടി തളരുന്നു എവിടേ - എവിടേ - എവിടേ  നിൻപൊന്മകനെവിടെ  (മരണത്തിൻ...) കാട്ടാന കരയുമ്പോൾ  കാട്ടുവള്ളിയിളകുമ്പോൾ കണ്ണിമ പൂട്ടാതെ ഉറ്റു നോക്കും കാറ്റിന്റെ കളിയാക്കൽ മാത്രമെന്നറിയുമ്പോൾ കണ്ണുകൾ പൊത്തിക്കരഞ്ഞു പോകും എവിടേ - എവിടേ  - എവിടേ നിൻപ്രിയതമനെവിടെ  (മരണത്തിൻ..) വിരഹത്തിൻ നോവുമായ് വിറയാർന്ന ചുണ്ടുമായ് കളിക്കൂട്ടുകാരിയെ കാത്തിരിപ്പൂ മാന്മിഴിയാളവൾ മാരനൊത്തണയുമ്പോൾ മാറോടണയ്ക്കുവാൻ കാത്തിരിപ്പൂ എവിടേ - എവിടേ - എവിടേ....

Published by the catalogue editor. Rights remain with the original creators.