1966 · song 1

Avalude Kannukal

Credits

Singer
PB Sreenivas
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

ഓഹോഹോഹോഹോ...  അവളുടെ കണ്ണുകൾ കരിങ്കദളിപ്പൂക്കൾ  അവളുടെ ചുണ്ടുകൾ ചെണ്ടുമല്ലിപ്പൂക്കൾ  അവളുടെ കവിളുകൾ പൊന്നരളിപ്പൂക്കൾ  അവളൊരു തേന്മലർവാടികാ അവളൊരു തേന്മലർവാടികാ (അവളുടെ കണ്ണുകൾ... ) കണ്മണിതൻ കാർക്കൂന്തൽ കെട്ടഴിഞ്ഞു വീണാൽ  കറുത്തവാവിന്റെ തല കുനിയും  പെണ്ണിന്റെ പുഞ്ചിരിപ്പൂനിലാവൊഴുകിയാൽ  പൗർണ്ണമിരാവിന്റെ കണ്ണടയും  (അവളുടെ കണ്ണുകൾ... )  ഓമൽക്കൈവളകൾ ഒന്നുകിലുങ്ങിയാൽ  ഓണപ്പാട്ടുകൾ ഓടി വരും  മലരിളം ചോടുകൾ തെല്ലൊന്നനങ്ങിയാൽ  മാനസസരസ്സെന്റെ മുന്നിൽ വരും  (അവളുടെ കണ്ണുകൾ... )

Published by the catalogue editor. Rights remain with the original creators.