2008 · song 5

Jeevithamoru

From Madambi

Credits

Singer
Mohanlal
Lyricist
Anil Panachooran
Composer
M Jayachandran

Lyrics

ജീവിതം ഒരു തീവ്ര വ്രതമാക്കിയോൻ ഉഗ്ര ശപഥത്തിൽ ആത്മാവൊരുലയാക്കിയോൻ സഹജനു വേണ്ടി ത്യജിച്ചു രാജ്യം പിന്നെ അവനായ്‌ ഉടവാളുമേന്തി നിന്നോൻ ഗാംഗേയനാം ഭീഷ്മൻ ഇവനല്ലയൊ ദേവവ്രതനാം പിതാമഹൻ ഇവനല്ലയൊ ശൂരത്വമോടെ പോയി കൊണ്ടുപോന്നു തേരിലേറ്റി സ്വയംവര കന്യമാരെ തൻ ബലംകൊണ്ടു താൻ നേടുന്നതൊക്കെയും അനുജർക്കു വേണ്ടി പരിത്യജിച്ചു നിയതി വന്യതയാർന്നു പടനയിച്ചു നന്മ തൻ ലോകക്രമം ക്ഷയിച്ചു തൻ വിധിയോർത്തവൻ സംക്രാമ ഭൂമിയിൽ ശരശയ്യപ്പൂകി പുഞ്ചിരിച്ചു..

Published by the catalogue editor. Rights remain with the original creators.