2008 · song 2

Amma Mazhakkaarinu [M]

From Madambi

Credits

Singer
KJ Yesudas
Lyricist
Gireesh Puthenchery
Composer
M Jayachandran

Lyrics

അമ്മ മഴക്കാറിനു  കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു... കന്നിവെയിൽ പാടത്തു കനലെരിഞ്ഞു ആ മൺകൂടിൽ ഞാൻ പിടഞ്ഞു... മണൽ മായ്ക്കുമീ കാൽപ്പാടുകൾ തേടി നടന്നൊരു ജപസന്ധ്യേ... അമ്മ മഴക്കാറിനു  കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു... പാർവണങ്ങൾ പടിവാതിൽ ചാരുമൊരു മനസ്സിൻ നടവഴിയിൽ... രാത്രി നേരമൊരു യാത്ര പോയ നിഴലെവിടേ വിളി കേൾക്കാൻ... അമ്മേ സ്വയമെരിയാനൊരു മന്ത്രദീക്ഷ തരുമോ... അമ്മ മഴക്കാറിനു  കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു... നീ പകർന്ന നറുപാൽ തുളുമ്പുമൊരു മൊഴിതൻ ചെറു ചിമിഴിൽ... പാതി പാടുമൊരു പാട്ടു പോലെ അതിലലിയാൻ കൊതിയല്ലേ... അമ്മേ ഇനിയുണരാനൊരു സ്നേഹഗാഥ തരുമോ... അമ്മ മഴക്കാറിനു  കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു... കന്നിവെയിൽ പാടത്തു കനലെരിഞ്ഞു ആ മൺകൂടിൽ ഞാൻ പിടഞ്ഞു... മണൽ മായ്ക്കുമീ കാൽപ്പാടുകൾ തേടി നടന്നൊരു ജപസന്ധ്യേ... അമ്മ മഴക്കാറിനു  കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു... ആ കണ്ണീരിൽ ഞാൻ നനഞ്ഞു...

Published by the catalogue editor. Rights remain with the original creators.