1966 · song 5

Ethra Kandaalum

From Archana

Credits

Singer
LR Eeswari
Lyricist
Vayalar
Composer
K Raghavan

Lyrics

എത്ര കണ്ടാലും കൊതി തീരുകില്ലെനി- ക്കെത്ര കണ്ടാലുമീ ചിത്രം (2) ഹർഷ കുതൂഹലം പീലി വിടർത്തുമീ - ഹംസ ദമയന്തീ ചിത്രം (2) എത്ര കണ്ടാലും കൊതി തീരുകില്ലെനി- ക്കെത്ര കണ്ടാലുമീ ചിത്രം മാനസ പൊയ്കതൻ തീരത്തൊരു കാലം ഞാനും ഇതുപോലിരുന്നതല്ലേ (2) ആശകളാകും അരയന്നങ്ങളെ ദൂതിനായ്‌ ഞാനുമയച്ചതല്ലേ  എത്ര കണ്ടാലും കൊതി തീരുകില്ലെനി- ക്കെത്ര കണ്ടാലുമീ ചിത്രം ഈ നല്ല രാത്രിയിൽ നാമലിഞ്ഞൊന്നു ചേർന്നാ- നന്ദ നിർവൃതി പുൽകിടുമ്പോൾ (2) ഈ ദമയന്തിതൻ രാജകുമാരന്റെ പ്രേമസാമ്രാജ്യം എനിക്കല്ലേ  എത്ര കണ്ടാലും കൊതി തീരുകില്ലെനി- ക്കെത്ര കണ്ടാലുമീ ചിത്രം  ഹർഷ കുതൂഹലം പീലി വിടർത്തുമീ - ഹംസ ദമയന്തീ ചിത്രം  എത്ര കണ്ടാലും കൊതി തീരുകില്ലെനി- ക്കെത്ര കണ്ടാലുമീ ചിത്രം

Published by the catalogue editor. Rights remain with the original creators.