1966 · song 4

Dhanumaasa Pushpathe

From Archana

Credits

Singer
P Leela
Lyricist
Vayalar
Composer
K Raghavan

Lyrics

ധനുമാസപുഷ്പത്തെ പൊട്ടിക്കരയിക്കാന്‍ തിരുവാതിരരാത്രി വന്നു - പിന്നെയും തിരുവാതിരരാത്രി വന്നു (ധനുമാസ... ) ശ്രീപാര്‍വതിക്കിളനീര്‍ക്കുടം നേദിച്ച പൂവും പ്രസാദവുമായി (2) ആപാദചൂഡം പനിനീരില്‍ മുങ്ങിയ ഹേമന്തചന്ദ്രിക വന്നൂ- എന്തിനോ ഹേമന്തചന്ദ്രിക വന്നൂ (ധനുമാസ... ) കണ്ടാല്‍ കാണാത്ത ഭാവം നടിക്കുമെന്‍ കല്യാണരൂപന്റെ മുന്‍പില്‍ (2) കണ്ണീരില്‍ മുങ്ങിയ പാതിരാപ്പൂവുമായ് ചെന്നുനില്‍ക്കാനൊരു മോഹം - എന്തിനോ ചെന്നുനില്‍ക്കാനൊരു മോഹം ധനുമാസപുഷ്പത്തെ പൊട്ടിക്കരയിക്കാന്‍ തിരുവാതിരരാത്രി വന്നു - പിന്നെയും തിരുവാതിരരാത്രി വന്നു (ധനുമാസ... )

Published by the catalogue editor. Rights remain with the original creators.