1966 · song 2
Ammaykku Njaanoru (Happy)
Credits
- Singer
- Renuka
- Lyricist
-
Vayalar
- Composer
- K Raghavan
Lyrics
അമ്മയ്ക്കു ഞനൊരു കിലുക്കാം പെട്ടി
അച്ഛനു ഞാനൊരു കുസൃതിക്കുട്ടി
അമ്മയുമച്ഛനുമിട്ടേച്ചു പോകുമ്പോൾ
ആരോടും മിണ്ടാത്ത പാവക്കുട്ടി
ആരോടും മിണ്ടാത്ത പാവക്കുട്ടി
അമ്മയ്ക്കു ഞനൊരു കിലുക്കാം പെട്ടി
അച്ഛനു ഞാനൊരു കുസൃതിക്കുട്ടി
കണ്ണൻ ചിരട്ടയിൽ മണ്ണുവാരി
കഞ്ഞിവെച്ചു കളിക്കും ഞാൻ
ഊരുചുറ്റും തുമ്പിക്കുഞ്ഞിനെ
ഊണുകഴിക്കാൻ വിളിക്കും ഞാൻ
അമ്മയ്ക്കു ഞനൊരു കിലുക്കാം പെട്ടി
അച്ഛനു ഞാനൊരു കുസൃതിക്കുട്ടി
അമ്മച്ചി വന്നെനിക്കുമ്മതരുമ്പോൾ
വിമ്മിവിമ്മിക്കരയും ഞാൻ
അച്ഛനെന്നെ തല്ലാൻ വരുമ്പോൾ
അയ്യോ എന്നു വിളിക്കും ഞാൻ
അമ്മയ്ക്കു ഞനൊരു കിലുക്കാം പെട്ടി
അച്ഛനു ഞാനൊരു കുസൃതിക്കുട്ടി
അമ്മയുമച്ഛനുമിട്ടേച്ചു പോകുമ്പോൾ
ആരോടും മിണ്ടാത്ത പാവക്കുട്ടി
ആരോടും മിണ്ടാത്ത പാവക്കുട്ടി
അമ്മയ്ക്കു ഞനൊരു കിലുക്കാം പെട്ടി
അച്ഛനു ഞാനൊരു കുസൃതിക്കുട്ടി
Published by the catalogue editor. Rights remain with the original creators.