2008 · song 3

Kaikkudanna Pakarnnoru

Credits

Singer
Madhu Balakrishnan
Lyricist
Subhash Cherthala
Composer
Joji Hohns

Lyrics

കൈക്കുടന്ന പകർന്നൊരു നീരിൽ സാഗരനീലിമ മാഞ്ഞതുപോലെ പൊയ്മുഖ കനലിതൾ കൊഴിഞ്ഞു വിൺ വൈഖരിയോ.. വീണു കരഞ്ഞു മിഴികളടച്ചു വിതുമ്പി സ്വത്ത്വം മെല്ലെ.. വേവിൻ തരിശിലലഞ്ഞു കൈക്കുടന്ന പകർന്നൊരു നീരിൽ സാഗരനീലിമ മാഞ്ഞതുപോലെ പൊയ്മുഖ കനലിതൾ കൊഴിഞ്ഞു ഋതുവിൽ മിന്നിയ വെൺതൂവലുകൾ അമ്പിൻ... മുനയിലുറഞ്ഞു (2) വർണ്ണമൊഴിഞ്ഞൊരു മനസ്സിൽ... തമസ്സിൻ ക്ളാവു ചിറകു വിരിച്ചു ആ ...ആ തിരികളണഞ്ഞൊരു ഹൃദയദളങ്ങളിൽ യജ്ഞമുരുകിയൊലിച്ചൂ  (2) മുന്നിൽ ഭൂമിക കൂപമൊരുക്കി കണ്ണോ കണ്ണീരിന്നു കൊതിച്ചു കൈക്കുടന്ന പകർന്നൊരു നീരിൽ സാഗരനീലിമ മാഞ്ഞതുപോലെ പൊയ്മുഖ കനലിതൾ കൊഴിഞ്ഞു വിൺ വൈഖരിയോ.. വീണു കരഞ്ഞു മിഴികളടച്ചു വിതുമ്പി സ്വത്ത്വം മെല്ലെ.. വേവിൻ തരിശിലലഞ്ഞു

Published by the catalogue editor. Rights remain with the original creators.