2008 · song 1

Chemban kaale

Credits

Singer
Jassie Gift
Lyricist
Santhosh Varma
Composer
Rahul Raj

Lyrics

ചെമ്പൻ കാളേ കൊമ്പൻ കാളേ രണ്ടാളും വെട്ടം കണ്ടാൽ ഒന്നിച്ചാണേ അണ്ണനാണേ തമ്പിയാണേ ഉള്ളാലേ രണ്ടും രണ്ടു തീരത്താണേ മേലേ മാനത്തെ പൊന്നും വണ്ടി തെളിക്കും നേരുള്ള വണ്ടിക്കാരാ നേരെ കാണുമ്പോൾ കൊമ്പും കൊമ്പും കൊരുക്കും മല്ലരെ തളക്കാമോ നിന്നേടം ചെന്നേടം രണ്ടിടങ്ങളിൽ പിണങ്ങി നിന്നാൽ എല്ലാരും സുല്ലാണേ ഈ കുറുമ്പിനെ പിടിച്ചു കെട്ടാൻ ഒരുമയെന്നൊരു പദമില്ലാതെ ഇതുടയവനെഴുതിയ കഥയാണേ തനിച്ചെങ്ങും ജയിക്കണമതിനാണേ ഇരുവരും ഇടം വലം വിളയാട്ടം സ്നേഹത്തിൻ നാദമായ് നെഞ്ചോരം ചേരുമോ ചെഞ്ചില്ലം ചിലു ചില്ലം ചിരിക്കുന്ന കുടമണികൾ ( ചെമ്പൻ...) ഒരുത്തനു മലയുടേ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ വലിയവനൊരു കരിമ്പുലിയായാൽ ഇളയവനിടയുന്ന കരിയാകും രാവോരം ചായുവാൻ ഒന്നാണേ പൂങ്കുടിൽ തൂവെട്ടം കണ്ടാലോ തുടരുന്നു കുളമ്പടികൾ ( മേലേ..)

Published by the catalogue editor. Rights remain with the original creators.