1965 · song 4

Kocheekkaarathi

Credits

Singer
PB Sreenivas KP Udayabhanu
Lyricist
Vayalar
Composer
MS Baburaj

Lyrics

കൊച്ചീക്കാരത്തി കൊച്ചു പെണ്ണേ- നിന്റെ  കൊച്ചു പൊതിക്കെട്ടിലെന്താണ്‌  വയനാടൻ പുഴയിലെ മീനാണോ  വലവീശിക്കിട്ടിയ മുത്താണോ  കൊച്ചീക്കാരത്തി കൊച്ചു പെണ്ണേ വയനാടൻ പുഴയിലെ മീനല്ല  വലവീശിക്കിട്ടിയ മുത്തല്ല (2) വഴിയിൽക്കണ്ടൊരു ചെറുപ്പക്കാരന്റെ  കരളിന്നുള്ളിലെ കുളിരാണ്‌ (2) (കൊച്ചീക്കാരത്തി... ) കരളിലെ കുളിരുംകൊണ്ടൊടല്ലേ  കടമിഴികോണിനാൽ തല്ലല്ലേ (2) അപ്പനുമമ്മയും പള്ളിയിൽ പോകുമ്പോൾ  ആവഴി ഞാനൊന്നു വന്നോട്ടെ  (കൊച്ചീക്കാരത്തി.. ) പിണങ്ങാൻ വിളിച്ചാലുമിണങ്ങാൻ വിളിച്ചാലും  പരിഭവിച്ചോടുന്ന പെണ്ണേ (2) മനസ്സുകൊണ്ടനുരാഗ കുറിമാനമെഴുതുമ്പോൾ  മറക്കല്ലേ നീയെന്റെ മേൽവിലാസം (2) കൊച്ചീക്കാരത്തി കൊച്ചു പെണ്ണേ...

Published by the catalogue editor. Rights remain with the original creators.