1965 · song 3

Chekuthaan kayariya

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
MS Baburaj

Lyrics

ചെകുത്താൻ കയറിയ വീട്‌ (2)  ചിരിയ്ക്കാത്ത വീടിത്‌  ചിലയ്ക്കാത്ത കൂടിത്‌  ചെകുത്താൻ കയറിയ വീട്‌  ചെകുത്താൻ കയറിയ വീട്‌ തപ്തബഷ്പ തടാകക്കടവിൽ  തകർന്ന മൺകുടിലിൽ (2)  മൗന വേദനയുള്ളിലൊതുക്കിയ  മനുഷ്യപുത്രരിതാ (2) (ചെകുത്താൻ... ) കാവൽമാലാഖ നട്ടു വളർത്തിയ  കനിമര ചില്ലകളിൽ (2)  വിളഞ്ഞതെങ്ങിനെ വിളഞ്ഞതെങ്ങിനെ  വിലയ്ക്കപ്പെട്ട പഴങ്ങൾ (2)  ആക്കനി തിന്നരുതേ പകയുടെ  പഴ്ക്കനി തിന്നരുതേ (2) കനകം മൂലം കാമിനി മൂലം  കലഹം കൂടരുതേ.. അരുതേ  കലഹം കൂടരുതേ...

Published by the catalogue editor. Rights remain with the original creators.