1965 · song 6

Padachavan Valarthunnua

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

പടച്ചവൻ വളർത്തുന്ന പനിനീർപ്പൂങ്കാവിനുള്ളിൽ പറന്നു പറന്നു പാറും കുരുവികളേ പണ്ടൊരിക്കൽ ഞാനും നിങ്ങൾ കളിക്കുമാ ബാല്യത്തിന്റെ പരിശുദ്ധ മലർക്കാവിൽ കളിച്ചിരുന്നു പടച്ചവൻ വളർത്തുന്ന പനിനീർപ്പൂങ്കാവിനുള്ളിൽ പറന്നു പറന്നു പാറും കുരുവികളേ കാലമാകും കാവൽക്കാരൻ ഒരു ദിനം കളിയാടീ കളിത്തോപ്പിൽ നിന്നുമെന്നെ പുറത്തു തള്ളീ പൂവനത്തിൽ നിന്നുമെന്നെ പുറന്തള്ളും നേരം കൊടും- ജീവിതത്തിൻ ഭാരമെന്റെ കഴുത്തിലേറ്റി  പടച്ചവൻ വളർത്തുന്ന പനിനീർപ്പൂങ്കാവിനുള്ളിൽ പറന്നു പറന്നു പാറും കുരുവികളേ കക്കയും കല്ലും വാരാൻ ഓടുന്നു നിങ്ങൾ കരളിലെ ശാന്തി തേടി അലയുന്നു ഞാൻ കളിമണ്ണാൽ വീടു വെച്ചു കളിക്കുന്നു നിങ്ങൾ ഖൽബിനാൽ കോട്ട കെട്ടി കളിക്കുന്നു ഞാൻ പടച്ചവൻ വളർത്തുന്ന പനിനീർപ്പൂങ്കാവിനുള്ളിൽ പറന്നു പറന്നു പാറും കുരുവികളേ പണ്ടൊരിക്കൽ ഞാനും നിങ്ങൾ കളിക്കുമാ ബാല്യത്തിന്റെ പരിശുദ്ധ മലർക്കാവിൽ കളിച്ചിരുന്നു

Published by the catalogue editor. Rights remain with the original creators.