1965 · song 1

Kozhikkottangaadeele

Credits

Singer
Mehboob
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

കോയിക്കോട്ടങ്ങാടീലെ കോയാക്കന്റെ കടയിലെ കോയീന്റെ കറിയുടെ ചാറ് - അഹ്ഹാ വായക്കാ വറുത്തതും ജോറ് കൊച്ചീലങ്ങാടീലുള്ള കൊച്ചീക്കാന്റെ ഹോട്ടലില് വെച്ചുള്ള കരിമീന്റെ ചാറ് - മുന്നില് വെച്ചാലോ മാറും ഞമ്മടെ മോറ്  അമ്പലക്കുളങ്ങരെ എമ്പ്രാന്റെ കടയിലെ തുമ്പപ്പൂ പോലുള്ള ചോറ് - കൂട്ടാന്‍ എമ്പ്രാത്തി വെച്ച സാമ്പാറ്  കൊല്ലത്തുള്ളോരു ചിന്നക്കടയിലെ പുള്ളിക്കാരന്‍ പുള്ളേച്ചന്റെ അവിയലു പൊരിയലു തീയലു കണ്ടാല്‍ കോള് വായില്‍ ആവിക്കപ്പല്‍ മൂളിവരുന്നൊരു ചേല് (കോയിക്കോട്ടങ്ങാടീലെ... ) പട്ടരു കൂട്ടിയരച്ചൊരു ചട്ടിണി കട്ടീലെടുത്തൊരു  ദോശേക്കൂട്ടി പണ്ടെനിക്കു കൊണ്ടെത്തന്നു പോറ്റി അങ്ങനെ പന്തിരണ്ടു ദോശയെന്നെ തീറ്റി കോയിക്കോട്ടങ്ങാടീലെ കോയാക്കന്റെ കടയിലെ കോയീന്റെ കറിയുടെ ചാറ് - അഹ്ഹാ വായക്കാ വറുത്തതും ജോറ് കൊച്ചീലങ്ങാടീലുള്ള കൊച്ചീക്കാന്റെ ഹോട്ടലില് വെച്ചുള്ള കരിമീന്റെ ചാറ് - മുന്നില് വെച്ചാലോ മാറും ഞമ്മടെ മോറ്

Published by the catalogue editor. Rights remain with the original creators.