1965 · song 8

Pottithakarnna

From Subaidha

Credits

Singer
MS Baburaj
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത് കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ കെട്ടുകഴിഞ്ഞ വിളക്കിൻ കരിന്തിരി കെട്ടിപ്പിടിച്ചു കരയുന്നതെന്തേ (2) മലർമണം മാഞ്ഞില്ല മധുവിധു തീർന്നില്ല മണവാളൻ മാത്രം മയങ്ങാൻ പോയോ മരണത്തിൻ മണിയറ തന്നിലേക്കള്ളാഹു മാരനെ മാത്രം മടക്കി വിളിച്ചോ (പൊട്ടിത്തകർന്ന..) എല്ലാ പ്രതീക്ഷയും വീണടിഞ്ഞല്ലോ പള്ളിപറമ്പിലെ ആറടി മണ്ണിൽ (2) കണ്ണീർ കരിഞ്ഞാലും എന്തിനീ കാര്യം മണ്ണോടു മണ്ണായ് കഴിഞ്ഞല്ലോ മാരൻ (പൊട്ടിത്തകർന്ന..)

Published by the catalogue editor. Rights remain with the original creators.