1965 · song 1

Ee Chiriyum Chiriyalla

From Subaidha

Credits

Singer
LR Eeswari MS Baburaj LR Anjali Mehboob
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ഈ ചിരിയും ചിരിയല്ലാ ഈ കളിയും കളിയല്ലാ (2) കാനേത്തൊന്നു കഴിഞ്ഞോട്ടേ കൈപിടിക്കാന്‍ വന്നോട്ടെ (2) മണിയറവാതില്‍ തുറന്നോട്ടെ മണിമണിപോലുള്ള ചിരികേള്‍ക്കാം (2) ഈ ചിരിയും ചിരിയല്ലാ ഈ കളിയും കളിയല്ലാ (2) കളിയാട്ടക്കാരി കിളിനാദക്കാരി കണ്ടാല്‍ സുന്ദരി മണവാട്ടി കുയിലൊക്കുംവാണി കുഴഞ്ഞാട്ടക്കാരി കുങ്കുമപ്പൂവൊത്ത മണവാട്ടി (കളിയാട്ടക്കാരീ.....) ഈ കൊഞ്ചല്‍ കൊഞ്ചലല്ലാ ഈ മൊഞ്ചും മൊഞ്ചല്ലാ (2) വിരുന്നുവന്നവര്‍ പൊയ്ക്കോട്ടെ വീട്ടിനകത്തവന്‍ വന്നോട്ടെ (2) ബദറുള്‍ മുനീറിന്മുന്നില്‍ പെണ്ണൊരു ഹുസ്നുല്‍ ജമാലായ് വരുമല്ലോ (2) ഈ ചിരിയും ചിരിയല്ലാ ഈ കളിയും കളിയല്ലാ (2) മയ്യണിക്കണ്ണില്‍ മാനിന്റെ നോട്ടം ഖല്‍ബില്‍ മൊഹബ്ബത്തിന്‍ മയിലാട്ടം (2) ഹോജാരാജാവിന്‍ തോട്ടത്തിലുണ്ടായ മുല്ലപ്പൂവാണല്ലോ മണവാട്ടി (കളിയാട്ടക്കാരീ....) നാണിക്കണതെന്താണ്  നാലാളുടെ മുന്‍പാകെ (2) പട്ടുകിടക്ക വിരിച്ചോട്ടേ  പാലും പഴവും വന്നോട്ടേ (2) മാരനകത്തുകടക്കുമ്പോള്‍  നാണം കാണാനാരാണ് (2) ഈ ചിരിയും ചിരിയല്ലാ ഈ കളിയും കളിയല്ലാ (2) മണവാട്ടിപ്പെണ്ണിന്റെ  വര്‍ണ്ണന കേള്‍ക്കുമ്പോള്‍ മാരന്റെ കവിളത്ത് മൈലാഞ്ചി പുള്ളിമാന്‍കുട്ടിയെ പാടിപ്പുകഴ്ത്തുമ്പോള്‍ കള്ളന്റെചുണ്ടത്ത് കല്‍ക്കണ്ടം കളിയാട്ടക്കാരി കിളിനാദക്കാരി കണ്ടാല്‍ സുന്ദരി മണവാട്ടി കുയിലൊക്കുംവാണി കുഴഞ്ഞാട്ടക്കാരി കുങ്കുമപ്പൂവൊത്ത മണവാട്ടി

Published by the catalogue editor. Rights remain with the original creators.