Vadakkumnadhan poster

2006 · song 4

Kalabham Tharaam (M)

Credits

Singer
Biju Narayanan
Lyricist
Gireesh Puthenchery
Composer
Raveendran

Lyrics

ആ..ആ..ആ.. കളഭം തരാം ഭഗവാനെൻ മനസ്സും തരാം കളഭം തരാം ഭഗവാനെൻ മനസ്സും തരാം (2) മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം (കളഭം തരാം ) പകൽവെയിൽ ചായും നേരം പരൽക്കണ്ണു നട്ടെൻ മുന്നിൽ പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും (പകൽ ) മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ (2) പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം ( കളഭം തരാം ) നിലാ കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ് കുറുമ്പുമായ് എന്നും വന്നു നിൽക്കേ (  നിലാ ) ചുരത്താവു ഞാനെൻ മൗനം തുളുമ്പുന്ന  പൂന്തേൻ കിണ്ണം (2) നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിയ്ക്കാം (  കളഭം തരാം )

Published by the catalogue editor. Rights remain with the original creators.