1965 · song 12

Shaarikappaithale

From Shakuntala

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ശാരികപ്പൈതലേ ശാരികപ്പൈതലേ  ആരുടെ തേരില്‍ നീവന്നൂ ആരുടെ തേരില്‍ നീവന്നൂ  (ശാരിക... ) കാടായ കാടുകള്‍ കണ്ടുവരും വഴി  കണ്വാശ്രമത്തില്‍ ഇറങ്ങിയോ  കുലപതി കണ്വനും സഖികള്‍ക്കും - എന്റെ  മാന്‍ കിടാവിനും സുഖമാണോ എന്റെ പ്രിയംവദ ചിരിക്കാറുണ്ടോ എന്റെ കുറുമൊഴികള്‍ പൂക്കാറുണ്ടോ  (ശാരിക... ) നാടായ നാടുകള്‍ കണ്ടുവരും വഴി  ഹസ്തിനപുരത്തില്‍ ഇറങ്ങിയോ  അരമനയ്ക്കുള്ളിലെ സഖികള്‍ക്കും - എന്റെ  ആര്യപുത്രനും സുഖമാണോ എന്റെ പ്രിയതമന്‍ ഉറങ്ങാറുണ്ടോ എന്റെ നിറമിഴികള്‍ ഓര്‍ക്കാറുണ്ടോ  (ശാരിക... )

Published by the catalogue editor. Rights remain with the original creators.