2006 · song 1

Alakadalilu

Credits

Singer
Liji Francis Mahadevan
Lyricist
Kaithapram
Composer
Alex Paul

Lyrics

അലകടലിലു പിടപിടയ്ക്കണ ഞണ്ട് കറുകറുത്തൊരു കൊഴുകൊഴുത്തൊരു ഞണ്ട് ഈ കറിക്കലത്തിലു വറുത്തെടുത്തൊരു ഞണ്ട് കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ ഹേയ് കറുമുറാന്ന് കടിച്ചു തിന്നെടാ മച്ചാ മച്ചാ (അലകടലിലു...) നാവിലു വെള്ളമൂറണതെന്താണു ഉള്ളിലു മോഹം തുള്ളണതെന്താണു നാവിലു വെള്ളമൂറണതെന്താണു മോഹം തുള്ളണതെന്താണു കടലുണ്ടോ കൊതിക്കടലുണ്ടോ (അലകടലിലു...) പുളി പുളി പുളി കൊടംപുളിയിട്ട് ചെറുകലത്തിലു തിള തിളപ്പിച്ച് പിടപിടയ്ക്കണ മീൻ കറി വെയ്ക്കണം പൊന്നേ താനാ താനന്നന്നാ തന്നാനാ താനന താനന്നന്നാ തന്നാനാ ഹേയ് പുളി പുളി പുളി കൊടംപുളിയിട്ട് ചെറുകലത്തിലു തിള തിളപ്പിച്ച് പിടപിടയ്ക്കണ മീൻ കറി വെയ്ക്കണം പൊന്നേ അരത്തുടം  തുടം തെളി വെളിച്ചെണ്ണ എരി മുളകിട്ട് കടു കടുകിട്ടു (2) കിടുകിടുങ്ങനെ വറുത്തൊരുക്കെണ്ടേ (അലകടലിലു...) കുള കുള കുള  കുളക്കരയിലു കുറുകിപ്പായണ കറുത്ത കോഴിയെ കുരുമുളകിട്ടൊന്നരച്ചു കൂട്ടെടാ മോനേ താനാ താനന്നന്നാ തന്നാനാ താനന താനന്നന്നാ തന്നാനാ ഹേയ് കുള കുള കുള  കുളക്കരയിലു കുറുകിപ്പായണ കറുത്ത കോഴിയെ കുരുമുളകിട്ടൊന്നരച്ചു കൂട്ടെടാ മോനേ പുഴക്കടവിലു പിടപിടയ്ക്കണ മുഴുത്ത മത്തിയെ മൊരി മൊരിച്ചു (2) ചുടു ചുടുന്നനെ ചോറിലു വെച്ചു തരാം (അലകടലിലു...)

Published by the catalogue editor. Rights remain with the original creators.