Smart City poster

2006 · song 1

Neelakkurinji

From Smart City

Credits

Singer
Sujatha Mohan Karthik
Lyricist
Shibu Chakravarthy
Composer
Manikanth Kadri

Lyrics

നീലക്കുറുഞ്ഞി പൂത്ത മിഴിയിണയില്‍ നിന്റെ മിഴിയഴകില്‍ നിന്നും .. നീലിമ ആര് കടം വാങ്ങി മാരിവില്‍ മാനത്തൊരുക്കാനായ്‌ മാറില്‍ ചാര്‍ത്താനായ്.. വെള്ളിവാനിലെ പെണ്ണ് കടംവാങ്ങി ഇന്നൊന്നും പറയാതെ.. പിന്നില്‍ വന്നില്ലേ കണ്ണുപൊത്തും കള്ളനാരാണ്.. കണ്ടുതീരാതെ.. പാതിവിടര്‍ന്ന പൊന്‍കിനാവോ നിറവെണ്ണിലാവോ... നീലക്കുറുഞ്ഞി പൂത്ത മിഴിയിണയില്‍ നിന്റെ മിഴിയഴകില്‍ നിന്നും .. നീലിമ ആര് കടം വാങ്ങി ഉം ..ഉം ..ഉം ... സ്വപ്നങ്ങള്‍ക്കിന്ന് ഏഴുതിരിയിട്ടൊരു നിലവിളക്കിന്റെ തെളിച്ചം.. എന്റെ.. പുലരികള്‍ക്കാകട്ടെ നറുപുഞ്ചിരിയുടെ ഇളവെയിലിന്റെ വെളിച്ചം... (2) സ്നേഹം.. പുതുമഞ്ഞിന്റെ പുലരികളണിയും ചെറുചൂടുള്ള തൂവല്‍പുതപ്പ്‌.. നീലക്കുറുഞ്ഞി പൂത്ത മിഴിയിണയില്‍ നിന്റെ മിഴിയഴകില്‍ നിന്നും .. നീലിമ ആര് കടം വാങ്ങി.. സന്ധ്യകള്‍ ഇന്ന് സാഗരസീമയേ കുങ്കുമം കൊണ്ട് നിറച്ചു.. കാറ്റ് ചുമ്പിച്ച് ചുമ്പിച്ച്.. പാഴു്മുളം തണ്ടില്‍ പാട്ടിന്റെ.. പൂന്തേന്‍ നിറച്ചു (2) സ്നേഹം.. മിന്നല്‍ക്കൊടിവന്നു മണ്ണില്‍ കുരുന്ന് വിണ്ണിന്റെ വാത്സല്യം പോലെ... നീലക്കുറുഞ്ഞി പൂത്ത മിഴിയിണയില്‍ നിന്റെ മിഴിയഴകില്‍ നിന്നും .. നീലിമ ആര് കടം വാങ്ങി.. നന്നാന ..നന്നാനാ ...നാനാ

Published by the catalogue editor. Rights remain with the original creators.