1965 · song 7

Manoradhamennoru

From Shakuntala

Credits

Singer
P Susheela Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

മനോരഥമെന്നൊരു രഥമുണ്ടോ അറിഞ്ഞൂടാ... മന്മഥനെന്നൊരു ദേവനുണ്ടോ അറിഞ്ഞൂടാ... മനോരഥമെന്നൊരു രഥമുണ്ടോ മന്മഥനെന്നൊരു ദേവനുണ്ടോ അറിഞ്ഞൂടാ...അറിഞ്ഞൂടാ...അറിഞ്ഞൂടാ സ്വപ്‌നങ്ങള്‍ തെളിക്കുന്ന തേരില്‍ - അവന്‍ സ്വർഗ്ഗത്തുന്നിരവില്‍ വന്നിറങ്ങാറുണ്ടോ ആ.... ആ.... ആ സ്വപ്‌നങ്ങള്‍ തെളിക്കുന്ന തേരില്‍ - അവന്‍ സ്വർഗ്ഗത്തുന്നിരവില്‍ വന്നിറങ്ങാറുണ്ടോ കമലപ്പൂങ്കണ്മുനകള്‍ കാട്ടി - അവന്‍ കന്യകമാരെ വന്നു മയക്കാറുണ്ടോ - അവന്‍ കന്യകമാരെ വന്നു മയക്കാറുണ്ടോ ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴീ അറിഞ്ഞൂടാ മനോരഥമെന്നൊരു രഥമുണ്ടോ മന്മഥനെന്നൊരു ദേവനുണ്ടോ അറിഞ്ഞൂടാ...അറിഞ്ഞൂടാ...അറിഞ്ഞൂടാ മോഹങ്ങള്‍ തളിര്‍ക്കുന്ന രാവില്‍ - അവൻ ദാഹം പൂണ്ടരികില്‍ വന്നു പുൽകാറുണ്ടോ ആ.... ആ....ആ മോഹങ്ങള്‍ തളിര്‍ക്കുന്ന രാവില്‍ - അവന്‍ ദാഹം പൂണ്ടരികില്‍ വന്നു പുൽകാറുണ്ടോ  തങ്കക്കൈനഖങ്ങളാല്‍ മാറില്‍ - അവന്‍ ശൃംഗാരകവിതകള്‍ കുറിക്കാറുണ്ടോ - അവന്‍ ശൃംഗാരകവിതകൾ കുറിക്കാറുണ്ടോ  ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴീ അറിഞ്ഞൂടാ മനോരഥമെന്നൊരു രഥമുണ്ടോ അറിഞ്ഞൂടാ... മന്മഥനെന്നൊരു ദേവനുണ്ടോ അറിഞ്ഞൂടാ... മനോരഥമെന്നൊരു രഥമുണ്ടോ മന്മഥനെന്നൊരു ദേവനുണ്ടോ അറിഞ്ഞൂടാ...അറിഞ്ഞൂടാ...അറിഞ്ഞൂടാ

Published by the catalogue editor. Rights remain with the original creators.