1965 · song 5

Maalini Nadiyil

From Shakuntala

Credits

Singer
KJ Yesudas P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

മാലിനിനദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ ആരോടും പോയ്‌ പറയരുതീക്കഥ മാനേ പുള്ളിമാനേ (മാലിനിനദിയില്‍...) നിന്‍ മലര്‍മിഴികളില്‍ അഞ്ജനമെഴുതിയ നിന്റെ ശകുന്തള ഞാന്‍ (2) നിന്‍ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ നിത്യകാമുകനല്ലോ ഞാന്‍ നിത്യകാമുകനല്ലോ (2) (മാലിനിനദിയില്‍... ) കരിമ്പിന്റെ വില്ലുമായ്‌ കൈതപ്പൂവമ്പുമായ് കണ്ണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോ കടമിഴിപ്പീലിയാല്‍ തളിരിലത്താളില്‍ നീ കല്യാണക്കുറി തന്ന ദേവകന്യയല്ലയോ നിന്‍ ചൊടിയിതളിലെ കുങ്കുമമണിയണം എന്റെ കവിൾത്തടമാകെ നിന്‍ കരവല്ലികള്‍ പുല്‍കിപ്പടരണം എന്റെ മേനിയിലാകെ -എന്റെ മേനിയിലാകെ മാലിനിനദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ ആരോടും പോയ്‌ പറയരുതീക്കഥ മാനേ പുള്ളിമാനേ

Published by the catalogue editor. Rights remain with the original creators.