2006 · song 2

Enthe kannanu

Credits

Singer
Manjari
Lyricist
Kaithapram
Composer
Johnson

Lyrics

എന്തേ കണ്ണന് കറുപ്പ് നിറം....എന്തേ കണ്ണന് കറുപ്പ് നിറം... എന്തേ കണ്ണനിത്ര കറുപ്പ് നിറം.... കാളിന്ദിയിൽ കുളിച്ചതിനാലോ...കാളിയനെ കൊന്നതിനാലോ... ശ്യാമരാധേ ചൊല്ലു നിൻ ചുടുചുംബനമേറ്റതിനാലോ..... എന്തേ കണ്ണന് കറുപ്പ് നിറം...... രാധയപ്പോൾ മറുപടിയോതി ഗോവർദ്ദനം പണ്ട്- തൃക്കയിലേന്തുമ്പോൾ...കരിമുകിൽ പുണർന്നുവെന്ന്...(2) പതിനാറായിരം കാമുകിമാരുടെ...പതിനാറായിരം കാമുകിമാരുടെ.. അനുരാഗകുശുമ്പ്‌ കൊണ്ടെന്ന്......അനുരാഗകുശുമ്പ്‌ കൊണ്ടെന്ന്....(പല്ലവി) എന്തേ കണ്ണന് കറുപ്പ് നിറം....  ഗുരുവായൂർ കണ്ണൻ മറുവാക്കിലോതി- കുറൂരമ്മ പണ്ടെന്നെ കാലത്തിലടച്ചപ്പോൾ- വാത്സല്യക്കരിപുരണ്ടെന്ന്......(2) എന്നാലും എന്നാലും എന്റെ നിറത്തിന്-  ആയിരമഴകുണ്ടെന്ന്...ആയിരമഴകുണ്ടെന്ന്.......(പല്ലവി)  എന്തേ കണ്ണന് കറുപ്പ് നിറം....

Published by the catalogue editor. Rights remain with the original creators.