Palunku poster

2006 · song 3

Neru Parayanam

From Palunku

Credits

Singer
Madhu Balakrishnan
Lyricist
D Vinayachandran
Composer
Mohan Sithara

Lyrics

നേര് പറയണം നേരേ പറയണം-  നേരും നെറിയുമില്ലാത്ത കാലം  പച്ചവെള്ളത്തിലും ഭ്രാന്ത് കലക്കുന്ന- കച്ചവടത്തിന്റെ നഞ്ചുകാലം....(2) ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ.... ആരിരോ....... .ഏരിരാരോ തിന്തകം.........തിന്തകം......തിന്തകം......തിന്തകം.... തെയ്യകം തിന്തകം താ...... ഊരിലും പാരിലും പേടിനായാടുന്ന കൂറ്- വലിച്ചു കുഴഞ്ഞ കാലം..... കള്ളപ്പണവും മരുന്നും മരങ്ങളും-  കൊല്ലും കൊലയും നടത്തും കാലം.... തന്ത്രിയും മന്ത്രിയും കുന്തം വിഴുങ്ങുന്ന- തന്തയില്ലാത്ത തെറിച്ച കാലം.....(2) ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ.... ആരിരോ....... .ഏരിരാരോ തിന്തകം.........തിന്തകം......തിന്തകം......തിന്തകം.... തെയ്യകം തിന്തകം താ...... കുഞ്ഞിനും മുത്തിയ്ക്കും ഒറ്റയ്ക്കിരിക്കുവാൻ- നെഞ്ച് പിടയും പിഴച്ച കാലം....(2) അങ്ങേലുമിങ്ങേലും ചുമ്മാതലമ്പുന്ന- ചങ്ങാത്തമില്ലാത്ത ചീഞ്ഞകാലം...... ഓരടി ഈരടി വായെന്റെ മക്കളേ... കോരിക്കളയിൻ വിഴുപ്പുകളേ....(2) നാണക്കേടില്ലാതെ..മാനക്കേടില്ലാതെ...(2) നാളെയിലേക്ക് നടന്ന് പോകിൻ....(2) ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ.... ആരിരോ....... .ഏരിരാരോ തിന്തകം.........തിന്തകം......തിന്തകം......തിന്തകം.... തെയ്യകം തിന്തകം താ......

Published by the catalogue editor. Rights remain with the original creators.