Notebook poster

2006 · song 3

Changaathikkoottam Vannu

From Notebook

Credits

Singer
Afsal Rimi Tomy Sayanora Philip Vidhu Prathap
Lyricist
Vayalar Sarathchandra Varma
Composer
Mejo Joseph

Lyrics

ചങ്ങാതിക്കൂട്ടം വന്നേ കൊട്ടും പാട്ടുമായ്  ചങ്ങാലി പോരൂ വേഗം ചുണ്ടിൽ ചൂളമായ്  കൂട്ടിന്റെ മേട്ടിൽ വെയിലിൻ പൂക്കാലമായ്  നാടിന്റെ ചൂടൊന്നറിയാൻ തേരോട്ടമായ്  ചങ്ങാതിക്കൂട്ടം വന്നേ കൊട്ടും പാട്ടുമായ്  ചങ്ങാലി പോരൂ വേഗം ചുണ്ടിൽ ചൂളമായ് കുളിരോടെ ഓടിച്ചാടി ആടി വന്നൊരവധിക്കാലം  മടിയോടെ കൂഞ്ഞിക്കൂടാൻ മോഹമുള്ളിലായ്  പുതപ്പിന്റെ കീഴേ ചുരുണ്ടുകൂടി  ഇഷ്ടം പോലെ  പുളഞ്ഞൊന്നുറങ്ങാം കിനാവുമായ് പഠിക്കുന്ന കാര്യം പറഞ്ഞിടുന്ന നേരമെല്ലാം  മടുപ്പിന്റെ കൈപ്പെല്ലാം തോന്നുന്നുണ്ടേ മുഷിപ്പോടെ നാവെന്തോ ചൊല്ലുന്നുണ്ടേ (ചങ്ങാതിക്കൂട്ടം...) കല്ലായി പുഴയോരത്തെ ചന്തമുള്ള നാടൻ പെണ്ണായ് കുടമുല്ലപ്പൂ ചൂടുന്നോരെന്റെ മണ്ണിലായ്  വിരുന്നൊന്നു കൂടാൻ വരുന്ന കൂട്ടുകാരേ നിങ്ങൾ  നടന്നൊന്നു കാണൂ ഈ നാടിനേ  ചിരിക്കുന്ന പൂവിൽ നിറഞ്ഞിടുന്ന തേനുണ്ണാനായ്  കൊതിക്കുന്ന വണ്ടെന്തോ തേടുന്നുണ്ടേ നമുക്കുള്ള ചങ്ങാത്തം കാണുന്നുണ്ടേ (ചങ്ങാതിക്കൂട്ടം...)

Published by the catalogue editor. Rights remain with the original creators.