1965 · song 6

Nanma Cheyyanam

Credits

Singer
P Leela Kamukara AP Komala
Lyricist
Abhayadev
Composer
MS Baburaj

Lyrics

നന്മചെയ്യണം ഞങ്ങള്‍ക്കെന്നും നാഗദേവതമാരേ - നാഗദേവതമാരേ കന്മഷങ്ങള്‍ തീര്‍ത്തരുളേണം ഗാനലോലിതമാരേ  നന്മചെയ്യണം ഞങ്ങള്‍ക്കെന്നും നാഗദേവതമാരേ നൂറും പാലും ഒരുക്കിവന്നിനി - നീരാടുവിനിതില്‍ നിങ്ങള്‍  നിര്‍മ്മലമാനസ നൈവേദ്യങ്ങള്‍ കൈക്കൊണ്ടാലും നിങ്ങള്‍ നന്മചെയ്യണം ഞങ്ങള്‍ക്കെന്നും നാഗദേവതമാരേ സേവിപ്പോര്‍ക്കു ദയാമയരേ ദ്രോഹിപ്പോര്‍ക്കു ഭയങ്കരരേ  അര്‍ച്ചിക്കുന്നു ജീവിതമലരുകള്‍ അര്‍ച്ചിക്കുന്നു ജീവിതമലരുകള്‍ തൃച്ചേവടികളില്‍ ഞങ്ങള്‍ നന്മചെയ്യണം ഞങ്ങള്‍ക്കെന്നും നാഗദേവതമാരേ  കന്മഷങ്ങള്‍ തീര്‍ത്തരുളേണം ഗാനലോലിതമാരേ  നന്മചെയ്യണം ഞങ്ങള്‍ക്കെന്നും നാഗദേവതമാരേ

Published by the catalogue editor. Rights remain with the original creators.