Madhuchandralekha poster

2006 · song 7

Thullithulli

Credits

Singer
Santhosh Keshav Vijay Yesudas
Lyricist
Gireesh Puthenchery
Composer
M Jayachandran

Lyrics

തുള്ളിത്തുള്ളി നടക്കുമ്പം വെള്ളിച്ചിലമ്പിളക്കണ കാറ്റ്‌ ഇളം കാറ്റ്‌ കൊച്ചുകൊച്ചു കുറുമ്പിന്റെ മച്ചകത്തെ മഴയുടെ പാട്ട്‌ കുളിർ പാട്ട്‌ കാവേരി പാടും പാട്ട്‌ കൽക്കണ്ടം ചോരും പാട്ട്‌ ഈ പാട്ട്‌ കേട്ടുണരും കാറ്റ്‌ നിലവിൻ നീലവിരിയിൽ തൊട്ടുതൊട്ടുവിളിക്കുന്നതാര്‌ നിഴലായ്‌ കൂടെ നിന്ന് തഴുകുന്നതാര്‌ ഈ രാവ്‌ പോയ വഴിയോരം ചെറുകാറ്റ്‌ പൂത്തകരയോരം ഒരു നാട്ടുപക്ഷി ചിറകും കുടഞ്ഞുണരും പാട്ട്‌ മിഴിയിൽ പെയ്തമഴയിൽ ഉമ്മവെച്ചു കരയുന്നതാര്‌ മൊഴിയിൽ മഞ്ഞുകുളിരായ്‌ പടരുന്നതാര്‌ ഈ ജാലകങ്ങളിമ ചാരും കുളിരംബരങ്ങളറിയാമോ ഒരു ചന്ദ്രകാന്തശിലപോലലിഞ്ഞുരുകും പാട്ട്‌

Published by the catalogue editor. Rights remain with the original creators.