1965 · song 2

Innale Njanoru

Credits

Singer
P Leela
Lyricist
Abhayadev
Composer
MS Baburaj

Lyrics

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു സ്വര്‍ണ്ണത്താമര പൂത്തെന്ന് പൂവിറുക്കാന്‍ സ്വര്‍ഗ്ഗത്തുന്നൊരു ദേവകുമാരന്‍ വന്നെന്ന് ദേവകുമാരന്‍ വന്നെന്ന് ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു പൊന്നിന്‍ തേരു തെളിച്ചു തെളിച്ചവന്‍ എന്നെക്കാണാന്‍ വന്നല്ലോ സ്വര്‍ലോകത്തെ കഥകള്‍ പറഞ്ഞെന്‍ വല്ലിക്കുടിലിലിരുന്നല്ലോ ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു കടം തരാമോ തുമ്പീ നിന്നുടെ കനകച്ചിറകൊരു നിമിഷം നീ കടം തരാമോ തുമ്പീ നിന്നുടെ കനകച്ചിറകൊരു നിമിഷം നീ പറന്നു ചെന്നെന്‍ ദേവകുമാരനെ മനം കുളിര്‍ക്കെ കണ്ടോട്ടേ മനം കുളിര്‍ക്കെ കണ്ടോട്ടേ തെക്കന്‍ കാറ്റേ നീയെന്താണൊരു പുത്തന്‍ മാതിരിയായിന്ന് പുത്തന്‍ മാതിരിയായിന്ന് ഇക്കഥയെല്ലാമറിഞ്ഞുവോ നീ ഇക്കിളികൂട്ടുവതെന്തെന്നേ ഇക്കിളികൂട്ടുവതെന്തെന്നേ ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു സ്വര്‍ണ്ണത്താമര പൂത്തെന്ന് പൂവിറുക്കാന്‍ സ്വര്‍ഗ്ഗത്തുന്നൊരു ദേവകുമാരന്‍ വന്നെന്ന് ദേവകുമാരന്‍ വന്നെന്ന് ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു

Published by the catalogue editor. Rights remain with the original creators.