1965 · song 1

Aashanabhassil

Credits

Singer
KJ Yesudas P Leela
Lyricist
Abhayadev
Composer
MS Baburaj

Lyrics

ആശാനഭസ്സില്‍ തെളിഞ്ഞുനില്‍ക്കും താരാകുമാരീ ആരോ .. ഏകാന്തചിന്തയില്‍ ചന്ദനം ചാര്‍ത്തുവതാരോ കിനാവുകള്‍ നേരോ ആശാനഭസ്സില്‍ തെളിഞ്ഞുനില്‍ക്കും ആരുമറിയാതെ ഞാനുമറിയാതെ ആരോവന്നെന്നുള്ളില്‍ കൂടുകൂട്ടി- കൂടുകൂട്ടി ആരാണാ പൈങ്കിളി ആരാമപ്പൈങ്കിളി ആശാ- ആശാവിപഞ്ജിതന്‍ കമ്പി മീട്ടി- കമ്പി മീട്ടി എങ്ങാണ്ടുനിന്നൊരു തുമ്പി വന്നൂ - കാട്ടി- ലെന്നെ തിരഞ്ഞൊരു തുമ്പി വന്നൂ എല്ലാ സുമങ്ങളും ഒന്നിച്ചു പൂക്കുമീ വല്ലരി കണ്ടു പകച്ചു നിന്നൂ  ആരുമറിയാതെ ഞാനുമറിയാതെ ആരോവന്നെന്നുള്ളില്‍ കൂടുകൂട്ടി- കൂടുകൂട്ടി കരളിന്റെ ഭാഷയില്‍ ഒരു നല്ല പാട്ടവന്‍ ഒരുവരും കേള്‍ക്കാതെ പാടിത്തന്നൂ കാതു കുളിര്‍ക്കുമാ സംഗീതം കേള്‍ക്കുവാന്‍ കാനനദേവത കാത്തു നിന്നൂ  ആരുമറിയാതെ ഞാനുമറിയാതെ ആരോവന്നെന്നുള്ളില്‍ കൂടുകൂട്ടി- കൂടുകൂട്ടി ആരാണാ പൈങ്കിളി ആരാമപ്പൈങ്കിളി ആശാ- ആശാവിപഞ്ജിതന്‍ കമ്പി മീട്ടി- കമ്പി മീട്ടി

Published by the catalogue editor. Rights remain with the original creators.