1965 · song 6

Neelamukilukal

From Rajamalli

Credits

Singer
S Janaki Chorus
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

നീലമുകിലുകൾ കാവൽ നിൽക്കും വാന രാജധാനിയിൽ നീലമുകിലുകൾ കാവൽ നിൽക്കും വാന രാജധാനിയിൽ മാരിവില്ലുകൾ വേലി കെട്ടിയ  മല്ലികപ്പൂവാടിയിൽ വാവുനാളിൽ പാറി വന്നൊരു  താമരക്കിളി എങ്ങു പോയ് പൂനിലാവിൽ നീന്തിയെത്തിയ  പൂമരക്കിളി എങ്ങു പോയ് എങ്ങു പോയ് കിളി എങ്ങുപോയ് താമരക്കിളി എങ്ങു പോയ് പാതിരാവിൻ ചമ്പകത്തിൽ  പാട്ടു പാടിയ പൈങ്കിളി മൂടൽമഞ്ഞിൻ മുല്ലക്കുടിലിൽ  കൂടുകൂട്ടിയ സുന്ദരി താരകത്തിൻ മുന്തിരിക്കുല  കൊത്താതെങ്ങോ പോയല്ലോ കൂരിരുട്ടിൽ വേടനെക്കണ്ടു കൂടും വിട്ടു പോയല്ലോ എങ്ങു പോയ് കിളി എങ്ങു പോയ് അമ്പിളിക്കിളി എങ്ങു പോയ് (3) നീലമുകിലുകൾ കാവൽ നിൽക്കും വാന രാജധാനിയിൽ മാരിവില്ലുകൾ വേലി കെട്ടിയ  മല്ലികപ്പൂവാടിയിൽ വാവുനാളിൽ പാറി വന്നൊരു  താമരക്കിളി എങ്ങു പോയ് പൂനിലാവിൽ നീന്തിയെത്തിയ  പൂമരക്കിളി എങ്ങു പോയ് എങ്ങു പോയ് കിളി എങ്ങുപോയ് താമരക്കിളി എങ്ങു പോയ്

Published by the catalogue editor. Rights remain with the original creators.