1965 · song 5

Kuppivala

From Rajamalli

Credits

Singer
AM Raja
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

കുപ്പിവള കിലുക്കുന്ന കുയിലേ പെണ്ണേ കുട്ടിക്കാലം മറക്കല്ലേ -  നിന്റെ കുട്ടിക്കാലം മറക്കല്ലേ കുപ്പിവള കിലുക്കുന്ന കുയിലേ പെണ്ണേ കുട്ടിക്കാലം മറക്കല്ലേ - നിന്റെ കുട്ടിക്കാലം മറക്കല്ലേ  പൊട്ടിപ്പൊട്ടി ചിരിക്കുന്ന പൊരുളേ കരളേ പൊന്നിന്‍കട്ടേ ചതിക്കല്ലേ - എന്റെ പൊന്നിന്‍കട്ടേ ചതിക്കല്ലേ  പാടത്തു പണ്ടേപ്പോലെ പവിഴം വിളഞ്ഞ് മാടത്ത തമ്പുരാട്ടി പഴങ്കഥ പറഞ്ഞ് (2) കരിമൊട്ടു വിരിഞ്ഞിന്നു കൈതപ്പൂവായി കവിളത്തെ കാക്കപ്പുള്ളി നുണക്കുഴിയായി   കുപ്പിവള കിലുക്കുന്ന കുയിലേ പെണ്ണേ കുട്ടിക്കാലം മറക്കല്ലേ -  നിന്റെ കുട്ടിക്കാലം മറക്കല്ലേ കുന്നിന്മേൽ കുടിലൊന്നു നിനക്കാ‍യ് കെട്ടി കന്നിപ്പെണ്ണെ വരുന്നോ നീ - എന്റെ കന്നിപ്പെണ്ണെ വരുന്നോ നീ ആയിരം വണ്ടുകളുണ്ടകമ്പടിക്കായ് ആരെ നീ മറന്നാലും മറക്കരുതെന്നേ   കുപ്പിവള കിലുക്കുന്ന കുയിലേ പെണ്ണേ കുട്ടിക്കാലം മറക്കല്ലേ -  നിന്റെ കുട്ടിക്കാലം മറക്കല്ലേ

Published by the catalogue editor. Rights remain with the original creators.