Classmates poster

2006 · song 2

Ente khalbile (f)

From Classmates

Credits

Singer
Sujatha Mohan
Lyricist
Vayalar Sarathchandra Varma
Composer
Alex Paul

Lyrics

എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ (2) അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ, സുൽത്താന്റെ ചേലുകാരാ നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ... നിന്റെ പുഞ്ചിരിപ്പാലിനുള്ളിലെ പഞ്ചസാരയാവാന്‍ നിന്റെ നെഞ്ചിലെ ദഫു മുട്ടുമായ് എന്നുമെന്റെയാവാന്‍ ഒപ്പനയ്ക്കു നീ കൂടുവാൻ മൈലാഞ്ചിമൊഞ്ചൊന്നു കാണുവാൻ ഒപ്പനയ്ക്കു നീ കൂടുവാൻ മൈലാഞ്ചിമൊഞ്ചൊന്നു കാണുവാ നെന്തുമാത്രമെന്നാഗ്രഹങ്ങളെ മൂടിവച്ചുവെന്നോ... (എന്‍റെ ..  ചേലുകാരാ) തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ... തൊട്ടുമീട്ടുവാനുള്ള തന്ത്രികൾ പൊട്ടുമെന്നപോലേ തൊട്ടടുത്തുനീ നിന്നുവെങ്കിലും കൈതൊടാഞ്ഞതെന്തേ ലാളനങ്ങളിൽ മൂളുവാൻ, കൈത്താളമിട്ടൊന്നു പാടുവാൻ ലാളനങ്ങളിൽ മൂളുവാൻ, കൈത്താളമിട്ടൊന്നു പാടുവാൻ എത്രവട്ടമെൻ കാൽചിലങ്കകൾ മെല്ലെ കൊഞ്ചിയെന്നോ... (എന്‍റെ ..  ചേലുകാരാ)2

Published by the catalogue editor. Rights remain with the original creators.